131 പുഷ്അപ്; വിഷ്ണുവിന് ദേശീയ റെക്കോഡ്

Sunday 11 February 2018 2:11 am IST

കോട്ടയം: ഒരു മിനിറ്റില്‍ 131 പുഷ്അപ് ചെയ്ത പന്ത്രണ്ടു വയസുകാരന് ദേശീയ റെക്കോഡ്. പാലാ മേവട വേലുത്താഴെ വി.ഡി. സന്തോഷ്‌കുമാര്‍-ജിഷ ദമ്പതികളുടെ മകന്‍ വിഷ്ണു വി.എസ് ആണ് മികച്ച നേട്ടത്തിന് ഉടമയായത്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

നാലു വര്‍ഷമായി കരാട്ടെ അഭ്യസിക്കുന്ന വിഷ്ണുവിന്റെ ഇനിയുള്ള ലക്ഷ്യം ഏഷ്യന്‍, വേള്‍ഡ് റെക്കോര്‍ഡുകള്‍. പതിനെട്ട് വയസ് ആകാത്തതിനാല്‍ ഗിന്നസില്‍ എത്താന്‍ ഇനി വര്‍ഷങ്ങള്‍ കാത്തിരിക്കണം.

യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറം ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. കെ.ജി. സന്തോഷ്, അനൂപ് കെ ജോണ്‍ എന്നിവരുടെ കീഴിലാണ് ജിഷ്ണുവിന്റെ കരാട്ടെ പരിശീലനം.സഹോദരന്‍ വിവേകും കാരാട്ടെ അഭ്യസിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.