പാലത്തിന് കൈവരിയില്ല: മനുഷ്യജീവനെ പന്താടി പഞ്ചായത്ത് അധികൃതര്‍

Sunday 11 February 2018 2:00 am IST

 

 

പോത്തന്‍കോട്: മാണിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കോലിയക്കോട് പ്ലാക്കീഴ് ഭാഗത്തേക്കുള്ള പ്രധാന റോഡിലെ കൊടുംവളവില്‍ പാലത്തിന്റെ സംരക്ഷണഭിത്തിക്കായി നാട്ടുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വാഹനയാത്രക്കാരെയും കാല്‍നടക്കാരെയും വീഴ്ത്താന്‍ പഞ്ചായത്ത് അധികൃതര്‍ ഒരുക്കിയ കെണിയെന്നും ആക്ഷേപമുണ്ട്.

  കോലിയക്കോട് കലുങ്ക് ജംഗ്ഷനു സമീപം തിട്ടയത്ത് കോണം - പ്ലാക്കീഴ്‌റോഡിലെ കൊടുംവളവിലാണ് അപകട ഭീക്ഷണി നേരിടുന്ന പാലം. പൊട്ടിപ്പൊളിഞ്ഞ് വീതി കുറഞ്ഞ റോഡിനെ പ്രാധാന്‍മന്ത്രി സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനം നടത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ പാലത്തിന്റെ വികസം മറന്നു. പാലത്തിന്റെ ഇരുവശങ്ങളിലായി സംരക്ഷണ ഭിത്തി ഇല്ലാത്തത് അപകടത്തിന് പ്രധാന കാരണമായി. പാലത്തിനോട് ചേര്‍ന്ന് ആഴത്തില്‍ തോടുണ്ട്. ഇപ്പോള്‍ യാത്രക്കാരുടെ എണ്ണം കൂടിയതോടൊപ്പം തോട്ടിലേക്ക് വീഴുന്ന വാഹനങ്ങളുടെ എണ്ണവും കൂടിയതായി നാട്ടുകാര്‍ പറയുന്നു.

   വെളിച്ചക്കുറവ് മൂലം രാത്രിയില്‍ കാല്‍നടയാത്രക്കാര്‍ തോട്ടില്‍ വീഴുന്നത് നിത്യസംഭമാണ്. പരാതികളുമായി വാര്‍ഡ് മെമ്പറെയും പഞ്ചായത്ത് അധികൃതരെയും സമീപിച്ചെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാലത്തിന്റെ ഇരുവശത്തും സംരക്ഷണഭിത്തി എത്രയും വേഗം നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.