എക്കല്‍ നീക്കാന്‍ തുടങ്ങി; ഇനി ചുള്ളിയാര്‍ നിറയും

Sunday 11 February 2018 2:00 am IST

 

തിരുവനന്തപുരം: ചുള്ളിയാര്‍ റിസര്‍വോയറിലെ എക്കല്‍ നീക്കം ചെയ്യുന്ന നടപടികള്‍ക്ക് തുടക്കമായി. ഇതിനു മുന്നോടിയായുള്ള സാമ്പിള്‍ ശേഖരണം ആരംഭിച്ചു. എക്കല്‍ നീക്കം ചെയ്യുന്നതോടെ റിസര്‍വോയറിന്റെ സംഭരണശേഷി പുനഃസ്ഥാപിക്കാനാവും. ചുള്ളിയാറിലെ സാമ്പിള്‍ ശേഖരണം ഒരു മാസത്തില്‍ പൂര്‍ത്തിയാക്കും. ഇതോടൊപ്പം മംഗലം ഡാമിലെ എക്കല്‍ നീക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. 

  ജലസേചന വകുപ്പിന് കീഴിലുള്ള കേരള എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഏജന്‍സിയായ നെസ് ആണ് പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. ചുള്ളിയാറില്‍ അഞ്ച് ലക്ഷം ഘനമീറ്ററും മംഗലത്ത് 56 ലക്ഷം ഘനമീറ്ററും എക്കല്‍ അടിഞ്ഞിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇരു റിസര്‍വോയറുകളിലെയും സാമ്പിള്‍ ശേഖരണത്തിനും അനുബന്ധ പഠനങ്ങള്‍ക്കുമായി 1.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടു റിസര്‍വോയറുകളില്‍ നിന്നുമായി 25 ലക്ഷം ഘനമീറ്റര്‍ മണല്‍ ലഭിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനം നേരിടുന്ന മണല്‍ക്ഷാമത്തിന് ആശ്വാസം പകരാന്‍ ഈ നടപടിയിലൂടെ സാധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.