മാലി: സര്‍ക്കാരിനെതിരെ വാര്‍ത്ത എഴുതിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനടക്കം രണ്ടു മാധ്യമപ്രവര്‍ത്തരെ മാലദ്വീപ് പുറത്താക്കി. എഎഫ്പി വാര്‍ത്താ ഏജന്‍സിയിലെ ഇന്ത്യാക്കാരനായ മണി ശര്‍മ്മ, ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന് അതീഷ് രവി പട്ടേല്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇവരോട് മാലദ്വീപ് സര്‍ക്കാര്‍ രാജ്യം വിടാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത ഇവരെ പോലീസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറി. ടൂറിസ്റ്റ് വിസയില്‍ എത്തി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചുവെന്നതാണ് കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: