മോദിയുടെ സന്ദര്‍ശനം യുഎഇ മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യം

Sunday 11 February 2018 2:32 am IST

അബുദബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് യുഎഇ മാധ്യമങ്ങള്‍ നല്‍കിയത് വന്‍ പ്രാധാന്യം. ഇന്നലെ ഇറങ്ങിയ പത്രങ്ങളില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ മുഴുവന്‍ പേജ് പരസ്യങ്ങളും  അദ്ദേഹത്തിന്റെ അഭിമുഖങ്ങളുമായിരുന്നു. മോദിക്ക് സ്വഗതമോതുന്ന സന്ദേശങ്ങളും ഇവയിലുണ്ടായിരുന്നു. ഖലീജ് ടൈംസ് ഒന്നാം പേജ് മോദിയുടെ ചത്രം വച്ചുളള മുഴുവന്‍ പേജ് പരസ്യമായിരുന്നു. പഴയകാല സുഹൃത്തുക്കളും ബന്ധങ്ങള്‍ പുതുക്കാറുണ്ട് എന്ന പേരില്‍ ലേഖനവും നല്‍കി. 

അബുദബിയുടെ തീരത്ത് അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ നാവിക അഭ്യാസപ്രകടനമാണ് ദ നാഷണല്‍ എന്ന പത്രം വിഷയമാക്കിയത്. രണ്ടു രാജ്യങ്ങളും  തമ്മിലുള്ള പഴയ ചരിത്രപരമായ ബന്ധം പുനരുദ്ധരിക്കാനാണ് ശ്രമം. ഇന്ന് രണ്ടു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന പ്രതിരോധ, സുരക്ഷാ ചര്‍ച്ചകള്‍ ഏതാനും വര്‍ഷം മുന്‍പ് നമുക്ക് സങ്കല്പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. നമ്മുടെ നേതാക്കളില്‍ ആത്മവിശ്വാസം ഉയര്‍ന്നിരിക്കുന്നു. 

തീവ്രവാദവും മറ്റും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന സാഹചര്യമാണിപ്പോള്‍. ഇന്ത്യന്‍ അംബാസിഡര്‍ നവ്ദ്വീപ് സൂരിയെ ഉദ്ധരിച്ച് ദി നാഷണല്‍ എഴുതി. മോദിയുടെ സന്ദര്‍ശനം ചരിത്രപരമെന്നാണ് ഗള്‍ഫ് ന്യൂസ് കുറിച്ചത്. ന്യൂസ് എക്‌സ്പ്രസ് മോദിയുടെ വിശദമായ അഭിമുഖമാണ് നല്‍കിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.