പിടികിട്ടാപുള്ളി പിടിയില്‍

Sunday 11 February 2018 2:00 am IST

 

നെടുമങ്ങാട്: ബോംബ് എറിഞ്ഞ് വീട്ടുകാരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. വാളിക്കോട് കൊപ്പം മേക്കുംകര ഷമീറിന്റെ വീട്ടില്‍ 2014 ഡിസംബര്‍ 13ന് അര്‍ധരാത്രി ബോംബ് എറിഞ്ഞ് വീട്ടുകാരെ കൊല്ലാന്‍ ശ്രമിച്ച പുതുക്കുളങ്ങര കൊറ്റാമല ഷാഹിതാ മന്‍സിലില്‍ താജു (36) എന്ന വൈ ആന്റ് കെ താജുദീനെയാണ് നെടുമങ്ങാട് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വാളിക്കോട് ജംഗ്ഷനില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വാളിക്കോട്  ഷമീറിന്റെ വീട്ടില്‍ ആര്യനാട് ശ്യാമിന്റെയും വൈ ആന്റ് കെ ഷാജഹാന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാസംഘം എത്തി വീട്ടിലേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അകത്ത് കടന്ന് വീട്ടിലുണ്ടായിരുന്നു ഷമീറിനെയും അമ്മയെയും സഹോദരനെയും കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഈ കേസിലെ 14 പ്രതികളില്‍ ഇനി രണ്ടുപേരെയാണ് പിടികിട്ടാനുള്ളത്. താജു അടക്കമുള്ള മറ്റുപ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.