ജില്ലാ ഓഫീസ് ഉദ്ഘാടനം

Sunday 11 February 2018 2:00 am IST

 

ആറ്റിങ്ങല്‍: കേരളത്തിലും ഗള്‍ഫിലും പ്രവര്‍ത്തിക്കുന്ന പ്രവാസി വിശ്വകര്‍മഐക്യവേദി തിരുവനന്തപുരം ജില്ലാ ഓഫീസ് ആറ്റിങ്ങലില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന ചെയര്‍മാന്‍ പി.എസ്. ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എ. സത്യശീലന്‍, കെ.ആര്‍. രതീഷ്, ആറ്റിങ്ങല്‍ വിജയകുമാര്‍, വി. മുരളീധരന്‍, സുരേഷ് ആശാരി, അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി എം.എ. സതീശീലന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), കെ.ആര്‍. രതീഷ്(പബ്ലിക്‌റിലേഷന്‍ സെക്രട്ടറി), ബിന്‍കുമാര്‍ ഓണവില്ല്, കരിക്കകം ത്രിവിക്രമന്‍ എന്നിവരെയും ജില്ലാ ഭാരവാഹികളെയും കെ.വി. ഗിരി (പ്രസിഡന്റ്), ആറ്റിങ്ങല്‍ വിജയകുമാര്‍ (സെക്രട്ടറി), വി. മുരളീധരന്‍(ട്രഷറര്‍), കളമച്ചല്‍ കെ. പ്രസാദ് (വൈസ്പ്രസിഡന്റ്), സുരേഷ് ആശാരി (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. ചിറയിന്‍കീഴ് താലൂക്ക് കമ്മറ്റി പ്രസിഡന്റായി രാജന്‍ ആര്‍. ആചാരി, വൈസ്പ്രസിഡന്റ് വിജയന്‍ ആചാരി, സെക്രട്ടറി ബിജു ആറ്റിങ്ങല്‍, ജോയിന്റ് സെക്രട്ടറിമാരായി മനോജ്, രഞ്ജിത് ഒറ്റൂര്‍ എന്നിവരെയും ട്രഷററായി സാബു തോന്നക്കലിനെയും തെരഞ്ഞെടുത്തു. ചാത്തന്‍പാറ, കരവാരം, പനയറ യൂണിറ്റുകളുടെ ഉദ്ഘാടനവും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.