റോഡ് നിര്‍മാണം; മുഖംതിരിച്ച് ജനപ്രതിനിധികള്‍

Sunday 11 February 2018 1:49 am IST

 

എടത്വാ: അപകടം പെരുകിയിട്ടും റോഡ് നിര്‍മാണത്തില്‍ മുഖം തിരിച്ച് ജനപ്രതിനിധികള്‍. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മുരിക്കോലിമുട്ട്-ബഥേല്‍പടി റോഡിന്റെ ശേചന്യാവസ്ഥയെ തുടര്‍ന്ന് റോഡപകടം പെരുകിയിട്ടും  ജനപ്രതിനിധികള്‍ മുഖം തിരിക്കുകയാണ്. 

 കഴിഞ്ഞ ദിവസം സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെങ്കിലും തലനാരിഴക്കാണ് കുട്ടികളും ഡ്രൈവറും രക്ഷപെട്ടത്. ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ നീയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയാണ് പതിവ്. ദിവസേന ചെറും വലുതുമായ നിരവധി വാഹന അപകടങ്ങളാണ് ഈ റോഡില്‍ നടക്കുന്നത്.

  ഇരുചക്ര വാഹനങ്ങളും ഓട്ടോയുമാണ് അധികവും അപകടത്തില്‍പെടുന്നത്. റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.