വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്

Sunday 11 February 2018 2:56 am IST

 

ആലപ്പുഴ: കാക്കാഴം മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ ആറു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലിടിക്കുകകയും തുടര്‍ന്ന് കാര്‍ സ്‌ക്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. 

  ബൈക്ക് യാത്രക്കാരായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കൈതക്കാട്ട് പറമ്പില്‍ ഹനീഫിന്റെ മകന്‍ ഹാറൂര്‍ (27, വണ്ടാനം കൊച്ചു പറമ്പ് വീട്ടീല്‍ ലത്തീഫിന്റെ മകന്‍ അപ്‌സല്‍ (22), സ്‌ക്കൂട്ടര്‍ യാത്രക്കാരായ ആലപ്പുഴ എ വണ്‍ ക്വാര്‍ട്ടേഴ്‌സില്‍ വിനോദ് (33),  ഭാര്യ സോജ ജോസ്,  മകള്‍ വിയാ വിനോദ് (6)  എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

  ഇന്നലെ രാവിലെ 11.35ഓടെയായിരുന്നു അപകടം.

വണ്ടാനത്ത് നിന്ന് അമ്പലപ്പുഴക്ക് പോകുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന  ബൈക്ക് അമിതവേഗതയില്‍ എതിര്‍ദിശയിലെത്തി ഹരിപ്പാട് നിന്ന് ആലപ്പുഴക്ക് പോകുകയായിരുന്ന മാരുതി കാറില്‍ ഇടിക്കുകയായിരുന്നു.  നിയന്ത്രണം വിട്ട കാര്‍ി ഇതേ ദിശയിലൂടെ സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടറില്‍  ഇടിക്കുകയായിരുന്നു.  

  ഇടിയുടെ ആഘാതത്തില്‍  ബൈക്ക് ഭാഗീകമായി തകര്‍ന്നു. ഹാറൂണ്‍ ആണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന്   കാരണം. തുടര്‍ന്ന് അമ്പലപ്പുഴ ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. 

  ആരുടേയും പരിക്ക് ഗുരുതരമല്ല. അമ്പലപ്പുഴ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.