കഞ്ചാവുമായി ബംഗാളി യുവാവ് അറസ്റ്റില്‍

Sunday 11 February 2018 2:00 am IST
പായിപ്പാട് ഭാഗത്ത് അന്യസംസ്ഥാന ജോലിക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത ബംഗാള്‍ സ്വദേശി അറസ്റ്റിലായി.

 

ചങ്ങനാശേരി: പായിപ്പാട് ഭാഗത്ത് അന്യസംസ്ഥാന ജോലിക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത ബംഗാള്‍ സ്വദേശി അറസ്റ്റിലായി. മനിറുള്‍ ഇസ്ലാമിനെയാണ് കഞ്ചാവുമായി ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി.വി ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പായിപ്പാട് ടൗണില്‍  കഞ്ചാവ് വില്‍പ്പന നടത്തുതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മനിറുളിന്റെ പക്കല്‍ നിന്നു  വില്‍പ്പനയ്ക്കായി കരുതിയിരുന്ന 20 പൊതി കഞ്ചാവ് കണ്ടെടുത്തു. 

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.എസ്.ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.എസ്. ഉണ്ണികൃഷ്ണന്‍,  പ്രദീപ്കുമാര്‍, രാജീഷ് പ്രേം, ഡ്രൈവര്‍ കെ.കെ അനില്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.