കുറവിലങ്ങാട്: മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സന്ദര്‍ശനം നടത്തി. പള്ളിയില്‍ എത്തിയ കേന്ദ്രമന്ത്രിയെ വികാരി ഫാ.ഡോ. ജോസഫ് തടത്തിലും സഹവികാരിമാരും രൂപതാസെക്രട്ടറി ബെന്നി കോച്ചേരിയും, കൈക്കാരന്മാരും ചേര്‍ന്ന് സ്വീകരിച്ചു.
പ്രാര്‍ത്ഥനയ്ക്ക് ശേഷം മന്ത്രി അത്ഭുതഉറവയും ചെറിയ പള്ളിയും സന്ദര്‍ശിച്ചു. കുറവിലങ്ങാട് പള്ളിയിലെ വികസനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വികാരിയുമായി മന്ത്രി ചര്‍ച്ച നടത്തി.
മന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. നോബിള്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് റ്റി.എ. ഹരികൃഷ്ണന്, നിയോജക മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജിജോ ജോസഫ്, കുറവിലങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷിജോ എസ്.ആര്. തുടങ്ങിയവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: