'ആമി'യെ വിമര്‍ശിച്ച സംവിധായകനെതിരെ ഭീഷണി

Sunday 11 February 2018 3:50 am IST

തൃശൂര്‍: കമലിന്റെ ആമി എന്ന സിനിമയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച സംവിധായകനെതിരെ ഭീഷണിയും പരാതിയും. 

സംവിധായകനും എഴുത്തുകാരനുമായ വിനോദ് മങ്കരക്കെതിരെയാണ് ഭീഷണി. 

കമലിന്റെ നിര്‍ദ്ദേശ പ്രകാരം റീല്‍ ആന്‍ഡ് റിയല്‍ മീഡിയ എന്ന കമ്പനിയാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഭീഷണി മുഴക്കിയതെന്നും വിനോദ് പറഞ്ഞു. 

മാധവിക്കുട്ടിയെ മനസ്സിലാക്കുന്നതില്‍ കമലും തിരക്കഥാകൃത്തും പരാജയപ്പെട്ടെന്നും പ്രച്ഛന്ന വേഷത്തിന്റെ നിലവാരമുള്ള സിനിമ മാത്രമാണ് ആമിയെന്നുമായിരുന്നു വിനോദ് മങ്കരയുടെ പോസ്റ്റ്. 

വിനോദിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.