ഐഎസ്എല്‍ : ഇന്ന് രണ്ട് മത്സരങ്ങള്‍

Saturday 10 February 2018 10:30 pm IST

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. മുംബൈയില്‍ വൈകിട്ട് 5.30 ന് മുംബൈ സിറ്റി എഫ് സി പൂനെ സിറ്റി എഫ് സിയുമായി ഏറ്റുമുട്ടും.ദല്‍ഹിയില്‍ രാത്രിന് എട്ടിന് ദല്‍ഹി ഡൈനാമോസ് ചെന്നൈയിന്‍ എഫ് സിയുമായി മാറ്റുരയ്ക്കും.

പതിനാല് മത്സരങ്ങളില്‍ 25 പോയിന്റുള്ള പൂനെ എഫ്‌സി പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യതകള്‍ മങ്ങിയ മുംബൈ 13 മത്സരങ്ങളില്‍ 17 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ദല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചുകഴിഞ്ഞു.12 മത്സരങ്ങളില്‍ അവര്‍ക്ക് ഏഴു പോയിന്റാണുളളത്. അതേസമയം ചെന്നൈയില്‍ എഫ് സി 13 മത്സരങ്ങളില്‍ 23 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.