മുംബൈയിലെ ഹോട്ടലിൽ വൻതീപിടുത്തം
Sunday 11 February 2018 10:37 am IST
മുംബൈ: മുംബൈയിലെ മാന്കൂർഡ് എരിയയില്‍ തീപിടിത്തം. മായ ഹോട്ടലിന് സമീപമാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. തീയണക്കാനായി 16 ഫയര്‍ഫോഴ്സ് യൂണിറ്റുകളും ടാങ്കറുകളും സംഭവ സ്ഥലത്തെത്തിയിടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് വാര്‍ത്തകള്‍.
സ്ക്രാപ് നിര്‍മാണശാലയിലാണ് തീപിടത്തമുണ്ടായതെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. തീ സമീപത്തെ ഗോഡൗണുകളിലേക്ക് പടര്‍ന്നതായാണ് വിവരം.