യുവാവ് സ്വയം തീ കൊളുത്തിയ ശേഷം പെൺകുട്ടിയെ കെട്ടിപ്പിടിച്ചു; ഇരുവരും ആശുപത്രിയിൽ

Sunday 11 February 2018 11:40 am IST

ഇൻഡോർ:  യുവാവ് സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച്‌ പൊള്ളലേല്‍പ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് ക്രൂരമായ കൊലപാതകശ്രമം അരങ്ങേറിയത്. ചിന്ദ്വാര സ്വദേശിയായ നവനീത് എന്ന യുവാവാണ് സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച്‌ പൊള്ളലേല്‍പ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

ചിന്ദ്വാരയിലെ ഒരു ഹോട്ടലില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ സമയത്തായിരുന്നു പെണ്‍കുട്ടി ആക്രമണത്തിനിരയായത്. ഹോട്ടലിന് പുറത്തുവച്ച്‌ സ്വയം തീകൊളുത്തിയ നവനീത് അകത്തേക്ക് ഓടിക്കയറിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്തി. തീ അണച്ച ശേഷം ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ മറ്റൊരു കൊലപാതക ശ്രമക്കേസിലെ പ്രതിയാണ്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി സാക്ഷി പറഞ്ഞതിനാണ് ഇയാള്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.