ന്യൂദൽഹി: കാൺപൂരിൽ ആക്സിസ് ബാങ്കിന്റെ എടിഎമ്മിൽ നിന്നും ലഭിച്ചത് അഞ്ഞൂറ് രൂപയുടെ വ്യാജ കറൻസി. എ.ടി.എമ്മില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ച വ്യക്തിയ്ക്കാണ് അഞ്ഞൂറിന്റെ വ്യാജ കറന്‍സി ലഭിച്ചത്. ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നോട്ടിന്റെ പുറത്ത് ‘ഫുൾ ഓഫ് ഫൺ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ട് ലഭിച്ച വ്യക്തി ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: