അന്താരാഷ്ട്ര ശില്‍പ്പശാല 12 മുതല്‍

Sunday 11 February 2018 4:55 pm IST

 

തലശ്ശേരി : ഗവ.ബ്രണ്ണന്‍ കോളേജ് ചരിത്ര വിഭാഗം, കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കേരള ചരിത്ര ഗവേഷണ കൌണ്‍സില്‍ എന്നിവയുമായി സഹകരിച്ച് 12 മുതല്‍ 17 വരെ എറു ഡൈറ്റ് പ്രഭാഷണ പരമ്പരയും അന്താരാഷ്ട്ര ശില്പശാലയും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ബ്രണ്ണന്‍ ചരിത്ര വിഭാഗം ജര്‍മ്മനിയിലെ റൂര്‍ സര്‍വ്വകലാശാലയും സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്‌കോ സര്‍വ്വകലാശാലയുമായി സഹകരിച്ച് ആധുനിക പൂര്‍വ്വ മലബാറിലെ വൈദേശിക ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ പഴയങ്ങാടിയിലും റുര്‍ സര്‍വ്വകലാശാലയിലും നടത്തിയ ഗവേഷണ പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് ധര്‍മ്മടം ബ്രണ്ണന്‍ കോളേജിലും പയ്യന്നൂര്‍ കോളേജിലുമായി നടത്തുന്നത്. 

ഗ്ലാസ് ഗോ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര മതപഠന വിഭാഗം പ്രൊഫസര്‍.ഡോ. ഒഫീറ ഗം ലിയേല്‍ നടത്തുന്ന ഗവേഷണപരമ്പര കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ ഉത്ഘാടനം ചെയ്യും. ഭാഷയും സംസ്‌കാരവും ആധുനിക പൂര്‍വ്വസമുദ്ര വാണിജ്യത്തിന്റെ പശ്ചാത്തലത്തില്‍ എന്ന പ്രധാന വിഷയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ശില്‍പശാലയില്‍ പ്രശസ്ത ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരുമായ ഡോ.ഷെറിന്‍ ഗംഗാധര്‍, ഡോ.ലോയ്ഡ് റിഡ്ജിയോണ്‍, ഡോ.മനേഷ അന്‍ഷി, ഡോ.അബ്ബാസ് പനക്കല്‍, ഡോ.രാജന്‍ ഗുരുക്കള്‍, ഡോ.എം.ആര്‍.രാഘവവാരിയര്‍, ഡോ.കേശവന്‍ വെളുത്താട്ട്, ഡോ.ശെല്‍വകുമാര്‍, ഡോ.മൈക്കിള്‍ തരകന്‍ എന്നിവര്‍ പങ്കെടുക്കും. 

വാര്‍ത്താസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്‍.എല്‍.ബീന, ഡോ.ഗിരീഷ് വിഷ്ണു നമ്പൂതിരി, ഡോ.വി.ദിനേശന്‍, എ.ആര്‍.വിജേഷ് എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.