പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസ്സായി ഉയര്‍ത്തണം: കെപിഎസ്ടിഎ

Sunday 11 February 2018 4:57 pm IST

 

കണ്ണൂര്‍: സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസ്സാക്കി ഉയര്‍ത്തണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ അധ്യാപകര്‍ക്കും കേന്ദ്രനിരക്കില്‍ ശമ്പളവും പെന്‍ഷനും അനുവദിക്കുക, എസ്എസ്എ,  ആര്‍എംഎസ്എ എന്നിവയുടെ സമാന്തര പഠനപ്രവര്‍ത്തനങ്ങളും പരീക്ഷകളും ഉടന്‍ പിന്‍വലിക്കുക, ഹൈസ്‌ക്കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുക, സര്‍ക്കാര്‍ സ്‌ക്കൂള്‍ അധ്യാപകരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, എല്ലാ പ്രധാനധ്യാപകരേയും ക്ലാസ്സ് ചുമതലയില്‍ നിന്നും ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പില്‍ നിന്നും ഒഴിവാക്കുക തുടങ്ങി മുപ്പതോളം പ്രമേയങ്ങള്‍ സംഘടനാ സമ്മേളനം അംഗീകരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.