സംഘര്‍ഷത്തിന്റെ പാതയില്‍ നിന്ന് മാറി സംവാദത്തിന്റെ പാതയിലേക്ക് വരണം: സി.കെ.പത്മനാഭന്‍

Sunday 11 February 2018 4:58 pm IST

 

കണ്ണൂര്‍: സംഘര്‍ഷത്തിന്റെ പാതയില്‍ നിന്ന് മാറി സമൂഹം സംവാദത്തിന്റെ വഴിയിലേക്ക് വരണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍. കണ്ണൂരില്‍ ദീനദയാല്‍ അനുസ്മരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച ഏകാത്മ മാനവദര്‍ശനം പുസ്തക വിതരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നിരന്തരമായ യുദ്ധങ്ങള്‍ നടക്കുന്നു. ഇതിന്റെ കാരണങ്ങളിലേക്ക് കണ്ണ് തുറന്ന് നോക്കിയാല്‍ ഇസ്ലാമിന്റെ സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും. മതത്തിന്റെ പേരിലാണ് ഭീകര സംഘടനകളുടെ തേര്‍വാഴ്ച നടക്കുന്നത്. ക്രൂരമായ രീതിയിലാണ് ഇത്തരം സംഘടനകള്‍ പെരുമാറുന്നത്. 

മതത്തിന്റെയും പ്രവാചകന്റെയും പേരിലാണ് ഇത്തരം ക്രൂരതകള്‍. സ്വന്തം മതത്തില്‍പ്പെട്ടവരെപ്പോലും ഇവര്‍ കൊന്നൊടുക്കുകയാണ്. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ ഇസ്ലാം എന്തെന്ന് അറിയാനുള്ള സാഹചര്യമുണ്ടാകണം. പണ്ഡിതന്‍മാര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം തുനിഞ്ഞതുകൊണ്ടാണ് സംഘര്‍ഷ സാധ്യതകളുണ്ടായത്. ഇതിന് കടകവിരുദ്ധമായി നവോത്ഥാന കാഴ്ചപ്പാടുകളുമായി സമൂഹത്തിലിറങ്ങുന്നവരെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരം നീക്കത്തിന്റെ ഭാഗമായാണ് ചേകന്നൂര്‍ മൗലവിക്ക് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടമായത്.

ലോകത്ത് പരാജയപ്പെട്ട കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും പകരം വെക്കാവുന്ന തത്വശാസ്ത്രമാണ് ഏകാത്മ മാനവ ദര്‍ശനമെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.