സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധമുയര്‍ത്തി ജലപാത വിരുദ്ധസമിതിയുടെ പ്രതിഷേധം

Sunday 11 February 2018 4:58 pm IST

 

പാനൂര്‍: സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധമുയര്‍ത്തി ജലപാത വിരുദ്ധസമിതിയുടെ പ്രതിഷേധം. പാനൂരില്‍ കൃത്രിമ ജലപാത വിരുദ്ധസമിതി സംഘടിപ്പിച്ച റാലിയിലും യോഗത്തിലും ആയിരങ്ങള്‍ അണിനിരന്നു. 

കക്ഷി രാഷ്ട്രീയം മറന്ന് ആബാലവൃദ്ധം ജനങ്ങളും ജലപാതക്കെതിരെ അണിനിരന്നത് പാനൂരിന്റെ രാഷ്ട്രീയ നേതൃത്വത്തെയും,സര്‍ക്കാറിനെതിരെയുമുളള ശക്തമായ താക്കീത് കൂടിയായിരുന്നു. രഹസ്യ സ്വഭാവത്തോടു കൂടി സര്‍വ്വേ നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഉള്‍നാടന്‍ ജലപാത കടന്നുപോകുന്ന പ്രദേശത്തെ പ്രാദേശിക കമ്മറ്റികളെല്ലാം കൂടിച്ചേര്‍ന്നാണ് ഇന്നലെ പ്രകടനവും പൊതുയോഗവും നടത്തിയത്.മരണം വരിച്ചാലും ഒരു തുണ്ടു ഭൂമി ജലപാതക്കായി നല്‍കില്ലെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. ബസ് സ്റ്റാന്റില്‍ നടന്ന യോഗം പാനൂര്‍ നഗരസഭാദ്ധ്യക്ഷ കെ.വി.റംല ഉദ്ഘാടനം ചെയ്തു. സമരസമിത ചെയര്‍മാന്‍ സി.പി.മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാസെക്രട്ടറി വിപി.സുരേന്ദ്രന്‍ മാസ്റ്റര്‍, സിപിഎം ഏരിയാസെക്രട്ടറി കെഇ.കുഞ്ഞബ്ദുളള, േകാണ്‍ഗ്രസ് നേതാവ് വി.സുരേന്ദ്രന്‍ ,മുസ്ലീംലീഗ് സംസ്ഥാന സമിതി അംഗം ഷാഹുല്‍ഹമീദ്, ജനതാദള്‍(യു) മണ്ഡലം സെക്രട്ടറി ജയചന്ദ്രന്‍ കരിയാട്, ടി.മഹമൂദ്, കെ.ബിജു, എം.രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.രതി, കെ.പ്രകാശന്‍ മാസ്റ്റര്‍, കെ.കെ.പ്രേമന്‍, കെ.ബിജു, കെ.കാര്‍ത്തിക, സി.ടി.അജയന്‍, യു.ഗോവി തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.