സൈനികരുടെ മരണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നത് നിര്‍ഭാഗ്യകരം

Sunday 11 February 2018 5:10 pm IST

ബംഗളുരു: കോണ്‍ഗ്രസ് സുജ്വാന്‍ ഭീകരാക്രമണത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കര്‍ണ്ണാടകയില്‍ ബിജെപി പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഒരിക്കലും സൈനികരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തിട്ടില്ല. പക്ഷെ കോണ്‍ഗ്രസ് പലപ്പോഴും മിന്നാലക്രമണത്തിന്റെ പേരില്‍ സൈനികരെ അപമാനിക്കുകയാണ്. സൈനികരുടെ മരണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ ജവാന്മാരുടെ വിയോഗം വേദനിപ്പിക്കുന്നതാണ്. ഇവിടെ രാജ്യം ഒറ്റക്കെട്ടായി സൈനികര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണ്. ഇത്തരത്തില്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവൃത്തിയെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.