ജല മലിനീകരണത്തിന് എതിരെ നീന്തല്‍

Monday 12 February 2018 1:43 am IST


പെരുമ്പളം: ജല മലിനീകരണത്തിനെതിരെ അര്‍ജുന്‍ കായലില്‍ നീന്തിയത് ഇരുപത് കിലോമീറ്റര്‍. റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ ജല മലിനീകരണത്തിനെതിര സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണം വേവിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ സന്തോഷ് കായലില്‍ സാഹസികമായി നീന്തിയത്.
  പെരുമ്പളം മാര്‍ക്കറ്റ് ജെട്ടി മുതല്‍ എറണാകുളം മറൈന്‍ഡ്രൈവ് ജെട്ടി വരെയുള്ള ഇരുപത് കീലോമീറ്ററാണ് നീന്തിയത്. സായി നീന്തല്‍ പരിശീലകന്‍ ജി. മധുസൂദനന്‍ നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു. എ.എം. ആരീഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു അദ്ധ്യക്ഷനായി.
തൈക്കാട്ടുശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ജി മുരളിധരന്‍, സി. ഗോപിനാഥ്, എം.എന്‍ ജയകരന്‍, ജയകുമാര്‍ കാളിപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.