ദേശീയ അംഗീകാരം

Monday 12 February 2018 1:44 am IST


ചേര്‍ത്തല: ഫയര്‍ഫോഴ്‌സ് മീറ്റില്‍ ചേര്‍ത്തല സ്വദേശിക്ക് ദേശീയ അംഗീകാരം. നാഗ്പൂരില്‍ നടന്ന ദേശീയ ഫയര്‍ഫോഴ്‌സ് മീറ്റില്‍ പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ഡ് തിരുനെല്ലൂര്‍ കൊച്ചുകരി എസ്. സുരാജാണ് രാജ്യത്തെ ഏറ്റവും മികച്ച ഫയര്‍ അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്. 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും, ഫയര്‍ഫൈറ്റിംഗ് ഹഡില്‍സ്, അള്‍ട്ടിമേറ്റ് ഫയര്‍ ഫൈറ്റിങ് എലൈവ്, പമ്പ് ഡ്രില്‍ എന്നിവയിലെ മികച്ച പ്രകടനവുമാണ്  സുരാജിന്  നേട്ടം നേടികൊടുത്തത്. എറണാകുളം ഡിവിഷനിലെ ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്ററാണ് സുരാജ്. സിഐഎസ്എഫില്‍ അഞ്ച് വര്‍ഷം ജോലി ചെയ്ത ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി അഗ്‌നിശമനസേനയിലാണ്. ഞാറയ്ക്കല്‍ പഞ്ചായത്തിലെ ജീവനക്കാരിയായ അഞ്ജുവാണ് ഭാര്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.