യുവതിയെ കണ്ടെത്തി

Monday 12 February 2018 1:46 am IST


ചാരുംമൂട്: ഒരു വര്‍ഷം മുമ്പ് കാണാതായ യുവതിയെയും മക്കളെയും നൂറനാട് പോലീസ് സംഘം തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കണ്ടെത്തി. നൂറനാട് തത്തംമുന്നമംഗലത്ത് അജയന്‍ ആചാരിയുടെ ഭാര്യ മനോചിത്ര (34), മക്കളായ ആദിത്യ (10) അഭിജിത്ത് (7) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ കാണാനില്ലന്നു കാട്ടി അജയന്‍ ആചാരി നൂറനാട് സ്റ്റേഷനില്‍പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. മനോചിത്രയുടെ അപ്പച്ചിയുടെ മകന്‍ ജയകുമാറിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇയാളെയും കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.