മണിയെയും സിപിഎമ്മിനേയും വിമര്‍ശിച്ച് സിപിഐ ഇടുക്കി സെക്രട്ടറി

Sunday 11 February 2018 8:06 pm IST
പരസ്യമായി മന്ത്രി പുലയാട്ട് പറയുന്നു. പുറകേ നടന്ന് പുലയാട്ട് പറഞ്ഞാല്‍ തിരിഞ്ഞുനിന്നു തിരിച്ചുപറയും- കെ.കെ.ശിവരാമന്‍ തുറന്നടിച്ചു. കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയില്ലെന്നും കണ്ണുരുട്ടി കാട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തണമെന്നും ശിവരാമന്‍ പരിഹസിച്ചു.

നെടുങ്കണ്ടം(ഇടുക്കി): മന്ത്രി എം.എം.മണിക്കും സിപിഎമ്മിനുമെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടിക്കാട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തണമെന്നും ശിവരാമന്‍ തുറന്നടിച്ചു. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. 

64ല്‍ സിപിഎം ഊരിപ്പിടിച്ച വടിവാളുകള്‍ക്കും ഉയര്‍ത്തിയകത്തികള്‍ക്കും ഇടയിലൂടെ നടന്ന പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന്റെ ശത്രു സിപിഐ അല്ല. മന്ത്രി മണി തുടര്‍ച്ചയായി മുന്നണി മര്യാദകള്‍ ലംഘിക്കുകയാണ്. പരസ്യമായി മന്ത്രി പുലയാട്ട് പറയുന്നു. പുറകേ നടന്ന് പുലയാട്ട് പറഞ്ഞാല്‍ തിരിഞ്ഞുനിന്നു തിരിച്ചുപറയും- കെ.കെ.ശിവരാമന്‍ തുറന്നടിച്ചു. കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയില്ലെന്നും കണ്ണുരുട്ടി കാട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തണമെന്നും ശിവരാമന്‍ പരിഹസിച്ചു. 

ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയും സിപിഐയും സ്വീകരിച്ചിരുന്ന നിലപാടുകളെ ചൊല്ലിയാണ് മന്ത്രി മണി സിപിഐ വിരുദ്ധ നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ സിപിഐയുടെ പ്രതിരോധം മറികടന്നും മന്ത്രി സിപിഐക്കെതിരേ വിമര്‍ശനങ്ങള്‍ തുടര്‍ന്നു. ഈ ്പശ്ചാത്തലത്തിലാണ് ജില്ലാ സമ്മേളനത്തില്‍ മന്ത്രിക്കെതിരേ വിമര്‍ശനമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.