കുരീപ്പുഴയോട് രണ്ടുവാക്ക്

Monday 12 February 2018 2:30 am IST

ഇടതുപക്ഷത്തിന്റെ ചില നടപടികളെ മനസ്സുകൊണ്ട് പിന്താങ്ങിയിട്ടുള്ള നല്ലൊരുവിഭാഗം ഹിന്ദുക്കളുടെയും വോട്ടാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ അധികാരപ്രാപ്തിക്കു സഹായിച്ചത് എന്ന യാഥാര്‍ഥ്യത്തെ പാടെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യുന്ന നടപടികളാണ് വി.എസ്. അച്യുതാനന്ദന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'കപടവാഗ്ദാനങ്ങളുടെ പൂത്തിരിവെട്ടത്തില്‍ അധികാരത്തിലേറി' തീവെട്ടിക്കൊള്ള നടത്തുന്നവര്‍ സ്വീകരിക്കുന്നത്. തീപ്പൊരി പ്രസംഗങ്ങളുടെ പേരില്‍ പ്രവീണ്‍ തൊഗാഡിയയെ കേരളത്തിലെത്താന്‍ സമ്മതിക്കാതെ വിലക്കിയവര്‍, ഇപ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ മാത്രമുപകരിക്കുന്ന തീര്‍ത്തും അനവസരത്തില്‍ അത്യന്തം ആഭാസകരവും, സാംസ്‌കാരിക കേരളത്തിന് അപമാനകരവുമായ പരാമര്‍ശം നടത്തിയ കുരീപ്പുഴ ശ്രീകുമാറിനെതിരെ 130-ാം വകുപ്പനുസരിച്ച് വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യാത്തതു  അപലപനീയമാണ്.’

 കുരീപ്പുഴയോടു രണ്ടുവാക്ക്. ഭാരതീയ വേദസാഹിത്യകൃതികളെല്ലാം  ആലങ്കാരികമായ അര്‍ഥവാദമെന്ന സാങ്കേതികഭാഷയില്‍ വിരചിതമാണെന്ന കാര്യം മറക്കാതിരിക്കുക.  പ്രതിനിധാനം ചെയ്യപ്പെടുന്ന ആശയങ്ങളെ അപൂര്‍ണമായെങ്കിലും ഗ്രഹിക്കാതെ (അതും ഹിന്ദുക്കളായ താങ്കളെപ്പോലുള്ളവര്‍) ജാതിമതഭേദമെന്യേ ആരാധിക്കപ്പെടുന്ന അയ്യപ്പന്‍ എന്ന ദിവ്യസങ്കല്‍പ്പത്തിനെതിരെ നടത്തിയ ജല്‍പ്പനങ്ങള്‍ക്കൊരു മറുപടിയാണിത്.

ബഹുദൈവവിശ്വാസം നിലനില്‍ക്കുന്ന ഹിന്ദുമതത്തില്‍ ആരാധനാമൂര്‍ത്തികളുടെയും സമ്പ്രദായത്തിന്റെയും പേരില്‍ തീരെ നിസ്സാരമല്ലാത്ത തരം അനൈക്യം നിലനിന്നിരുന്നു. ഇപ്പോഴും നിലനില്‍ക്കുന്നു. അങ്ങനെ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ശൈവരെന്നും വൈഷ്ണവരെന്നും തിരിഞ്ഞും പിരിഞ്ഞും ഭിന്നതയും അനൈക്യവും ഉടലെടുക്കരുതെന്ന് ആത്മാര്‍ഥമായ നിര്‍ബന്ധമുള്ളതുകൊണ്ട് ധിഷണാശാലികളായ ആചാര്യന്മാര്‍ ഹിന്ദുമതഐക്യം നിലനിര്‍ത്താന്‍ സ്വീകരിച്ച ഉപായമായിരുന്നു അയ്യപ്പന്‍ എന്ന സങ്കല്‍പ്പം. മഹാവിഷ്ണുവിന്റെ മോഹിനീരൂപത്തില്‍ പരമേശ്വരനു ലഭിച്ച സന്താനം, ദിവ്യാവതാരം ആണ് അയ്യപ്പന്‍ എന്ന കഥ അവിശ്വസനീയവും അതിസുന്ദരവും അത്യാകര്‍ഷകവുമായ കാവ്യഭാവനയാണ്. അതിനെ സ്വവര്‍ഗരതി എന്നു വിശേഷിപ്പിക്കാന്‍ അവനവന്‍ സഞ്ചയിച്ച പങ്കില സംസ്‌കാരത്തിനേ കഴിയൂ. ഈ അസാധാരണ അവതാരം ശൈവരെയും വൈഷ്ണവരെയും ഒരുപോലെ സ്വാധീനിച്ച് ആരാധനകളേറ്റു വാങ്ങിയ ദിവ്യസങ്കല്‍പ്പമായി നിലനില്‍ക്കുന്നു.  ഈ സനാതന സങ്കല്‍പ്പത്തെയാണ് ഹിന്ദുനിന്ദ പുരോഗനചിഹ്നമായി തെറ്റിദ്ധരിച്ച കുരീപ്പുഴ തട്ടിത്തകര്‍ക്കാനോ അപമാനത്തിന്റെ കരിനിഴല്‍ വീഴ്ത്താനോ ശ്രമിച്ചിരിക്കുന്നത്.

ഹിന്ദുവിനെ നിന്ദിച്ചാല്‍ ശിക്ഷയുണ്ടാകില്ല എന്നുമാത്രമല്ല, ഇതിന്റെ പേരില്‍ വല്ല അക്കാദമിക പുരസ്‌കാരമോ പദവിയോ ലഭിച്ചേക്കുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായി അധഃപതിച്ചു കുരീപ്പുഴ. ഹൈന്ദവ സംസ്‌കാരത്തിന്റെ തേജോരൂപങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഭര്‍ത്സിക്കുന്നത്, താരതമേ്യന സൗമ്യരായ ഹിന്ദുക്കളുടെ സഹിഷ്ണതയെ ചോദ്യം ചെയ്യലാണ്. ഇനിയുമിതു തുടര്‍ന്നാല്‍ അണപൊട്ടിയൊഴുകുന്ന ഹൈന്ദവന്റെ രോഷത്തില്‍ താങ്കള്‍ ഒലിച്ചുപോകുന്ന അവസ്ഥ സമീപകാലത്തുതന്നെ സമാഗതമാകുമെന്നോര്‍ക്കുക.

എസ്. കൃഷ്ണശര്‍മ

തിരുവനന്തപുരം

കമലിന്റെ കള്ളം

 

ഏതൊരാളുടേയും അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാറുണ്ട് ബന്ധപ്പെട്ടവര്‍. എന്നാല്‍ പാവം 'ആമി'ക്കു മാത്രം ആ ഭാഗ്യമുണ്ടായില്ല- മതംമാറിയ മാധവിക്കുട്ടിക്ക്! ഒരു കൊലയാൡയെപ്പോലും തുക്കിലേറ്റും മുമ്പ് അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാറുണ്ട് നീതിപീഠം. എന്നാല്‍ മാധവിക്കുട്ടിയുടെ കാര്യത്തില്‍ അതുണ്ടായില്ല. 

കമല്‍ മലയാള സിനിമാരംഗത്തെ വലിയ സംവിധായകനായിരിക്കാം. പക്ഷേ സത്യസന്ധത ലവലേശമില്ല. പൂര്‍വ്വാശ്രമത്തിലേക്ക് തിരിച്ചുവരാനുള്ള മാധവിക്കുട്ടിയുടെ ആഗ്രഹവും, അതുപോലെതന്നെ ഹൈന്ദവാചാരപ്രകാരം തന്റെ ദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനുള്ള അവരുടെ ഇച്ഛയും എന്തുകൊണ്ട് കഥയില്‍ ഉള്‍പ്പെടുത്തിയില്ല?

ഇതൊന്നുമല്ല കാര്യം. കമലിന് സമൂഹത്തില്‍ അസ്വസ്ഥതയുടെ വിത്തുപാകണം. അങ്ങനെ വിലകുറഞ്ഞ പ്രശസ്തിയും ധാരാളം ധനവും നേടണം. കേരളമായതുകൊണ്ട് ഇതൊക്കെ നടക്കും. ഇവിടെ ഹിന്ദുവിനെതിരെ കമാലുദ്ദീന്‍മാര്‍ക്ക് എന്തും പറയാമല്ലോ. 

എം. ശ്രീധരന്‍, 

വരവൂര്‍, തൃശൂര്‍

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.