അബോഹര്‍ (പഞ്ചാബ്): വെടിക്കോപ്പുകളും ഒമ്പത് കിലോ ഹെറോയ്നുമായി കടക്കാന്‍ ശ്രമിച്ച പാക് കള്ളക്കടത്തുകാരനെ ബിഎസ്എഫ് വധിച്ചു. പഞ്ചാബ് ഔട്ട് പോസ്റ്റിലെ ജഗന്നാഥ് അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇയാളുടെ സഹായിയെ പിടികൂടി.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന്റെ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മധുസൂദന്‍ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: