ഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

Monday 12 February 2018 2:00 am IST

ചെറായി: ക്ഷേത്രത്തിനകത്ത് ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ ഭക്തന്‍മാര്‍ക്ക് ഏതെങ്കിലും അപകടമോ, മരണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി ഏര്‍പ്പെടുത്തിയതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ:എം.കെ. സുദര്‍ശനന്‍. ദര്‍ശനത്തിനിടെ അപകടം സംഭവിച്ചാല്‍ 50, 000 രൂപ ചികിത്സാസഹായവും മരണം സംഭവിച്ചാല്‍ ഒരുലക്ഷം രൂപയുമാണ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ. കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലുള്ള അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹരിതക്ഷേത്ര പദ്ധതി രണ്ടാംഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ മോടിപിടിപ്പിക്കലുമായി ബന്ധപ്പെട്ട് മൂന്ന്‌കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് പി.സി. പരമേശ്വരന്‍ അധ്യക്ഷനായി. ദേവസ്വം ബോര്‍ഡ് അംഗം അരുണ്‍ കുമാര്‍, ദേവസ്വം ഓഫീസര്‍ പി.എ. അജിത, വി.പി. വിശ്വന്‍, എന്‍.ബി. ചന്ദ്രഹാസന്‍, എ.എസ്. അനില്‍കുമാര്‍, അയ്യമ്പിള്ളി ഭാസ്‌കരന്‍, എന്‍.എം. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. 

15നാണ് മഹോത്സവം. ഇന്ന് രാത്രി 7.30ന് താലം, 8ന് ഡിജിറ്റല്‍ സിനിമാറ്റിക്ഡ്രാമ നാഗവല്ലി. 13ന് മഹാശിവരാത്രി  രാവിലെ 8.30ന് നാരായണീയ പാരായണം ഗൗരീശ്വരക്ഷേത്ര വനിതാസമാജം. 11.30ന് ശേഷം ഉത്സവബലിദര്‍ശനം. രാത്രി 8ന് കഥാപ്രസംഗം. 14ന് വൈകിട്ട് 6.45ന് സോപാനഅഷ്ടപദി. രാത്രി 7.30ന് കുച്ചിപ്പുടി. രാത്രി11ന് പള്ളിവേട്ട. 15ന് ആറാട്ട് മഹോത്സവം. രാവിലെ 9ന് പെരുവനം സതീശന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം. വൈകിട്ട് പകല്‍പ്പൂരം, പഞ്ചവാദ്യം വൈകിട്ട് 6ന് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന ചെണ്ടമേളം, രാത്രി 7ന് ശേഷം ആറാട്ട്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.