കൃഷിക്ക് വെള്ളമില്ല; കര്‍ഷകര്‍ വലയുന്നു

Monday 12 February 2018 2:00 am IST
കൃഷിക്കാവശ്യമായ ജലം കിട്ടാതെ കര്‍ഷകര്‍ വലയുന്നു. പുഞ്ച കൃഷി തുടങ്ങിയ പാടശേഖരങ്ങളില്‍ വെള്ളമില്ലാത്തതാണ് കാരണം.

 

ചങ്ങനാശേരി: കൃഷിക്കാവശ്യമായ ജലം കിട്ടാതെ കര്‍ഷകര്‍ വലയുന്നു. പുഞ്ച കൃഷി തുടങ്ങിയ പാടശേഖരങ്ങളില്‍ വെള്ളമില്ലാത്തതാണ് കാരണം. ജലനിരപ്പ് താഴ്ന്നതും മഴയില്ലാത്തതുമാണ് കൃഷിക്ക് ആവശ്യമായ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ പ്രധാന കാരണം. കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാതെ കര്‍ഷകര്‍ വലയുന്നത്. കുട്ടനാട് അപ്പര്‍കുട്ടനാട് പാടശേഖരങ്ങളില്‍ എല്ലാ പാടങ്ങളിലും പുഞ്ചകൃഷി തുടങ്ങി. ഇത്തവണ ആദ്യം വിതച്ചത് അപ്പര്‍കുട്ടനാട് പാടമാണ്. ജലനിരപ്പ് താഴുന്നതുമൂലം സമാനമായ രീതിയില്‍ പാടശേഖരങ്ങളിലേക്കുള്ള തോടിന് ആഴം കൂട്ടിയാല്‍ മാത്രമേ കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാകുകയുള്ളൂ. ആറുകളില്‍ നിന്നു കിലോമീറ്ററുകളോളം ദൂരത്താണ് തോടുള്ളത്. ഈ തോടുകള്‍ ആഴം കൂട്ടിയാല്‍ മാത്രമേ ആവശ്യത്തിന് വെള്ളം ലഭിക്കുകയുള്ളു. ഇതിനുള്ള കൂലി കര്‍ഷകര്‍തന്നെ കണ്ടെത്തണം. ചുട്ടു പൊള്ളുന്ന വെയിലത്ത് ജോലിചെയ്യാന്‍ തൊഴിലാളികളെ കിട്ടാത്തതും കര്‍ഷകരെ വലയ്ക്കുന്നു.തോടിന് ആഴംകൂട്ടാന്‍ പുരുഷതൊഴിലാളികളാണു വേണ്ടത്. 1000 രൂപയാണ് ദിവസക്കൂലി. കൂടാതെ ആഹാരവും മറ്റ് ചെലവുകളും വരുന്നുണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ പാടശേഖരങ്ങളില്‍ മധ്യഭാഗങ്ങളിലെ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയതായും കര്‍ഷകര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.