സിറിയയില്‍ യുഎന്‍ ഇടപെടുന്നു

Sunday 11 February 2018 5:21 pm IST

വാഷിങ്ടണ്‍: സിറിയയില്‍ ഇസ്രയേല്‍ യുദ്ധവിമാനം വെടിവെച്ചിട്ടതിനെത്തുടര്‍ന്നുള്ള ഗുരുതരമായ സ്ഥിതിവിശേഷം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ഇടപെടുന്നു. ഗുരുതരമായ യുദ്ധസാഹചര്യത്തില്‍ നിന്നും പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. 

സിറിയയിലെ സംഭവവികാസങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി അദ്ദേഹം അന്താരാഷ്ട്രനിയമങ്ങളനുസരിച്ചുള്ള നടപടികളേ മേഖലയില്‍ ഉണ്ടാകാവൂഎന്നും നിര്‍ദ്ദേശിച്ചു. സിറിയയിലെ ഇറാന്‍ അധീശമേഖലയിലൂടെ പോകുമ്പോഴാണ് സിറിയന്‍ സേന ഇസ്രയേല്‍ യുദ്ധവിമാനം വെടിവെച്ചിട്ടത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.