ചോറ്റാനിക്കര മകം തൊഴല്‍ മാര്‍ച്ച് 1ന്

Monday 12 February 2018 2:00 am IST

ചോറ്റാനിക്കര: ദേവീക്ഷേത്രത്തില്‍ മഹോത്സവത്തിന് 23ന് വൈകിട്ട് കൊടിയേറും. മകം തൊഴല്‍ മാര്‍ച്ച് 1ന് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 8.30 വരെ നടക്കും. മാര്‍ച്ച് 2ന് നടക്കുന്ന പൂരം എഴുന്നള്ളിപ്പും മാര്‍ച്ച് 3 ലെ ആറാട്ടും മാര്‍ച്ച് 4ന് അത്തം വലിയ ഗുരുതിയും നടക്കും. രണ്ടാം ഉത്സവം മുതല്‍ ദേവി ശാസ്താ സമേതയായി പറയെടുപ്പിനായി പുറത്തേക്ക് എഴുന്നള്ളും. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിവാഹം, ചോറൂണ് തുടങ്ങിയ വഴിപാടുകള്‍ ഉണ്ടാകില്ല. ആറാട്ടും ഇറക്കി പൂജയും ഉള്ള സ്ഥലങ്ങളിലും ചില പ്രത്യേക കേന്ദ്രങ്ങളിലും വെച്ച് മാത്രമേ പറസ്വീകരിക്കുകയുള്ളൂ. വീടുകള്‍ തോറുമുള്ള പറ എടുക്കുന്നതല്ലെന്നും ഉത്സവത്തിനും മകം തൊഴലിനുമുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായും ചോറ്റാനിക്കര ദേവസ്വം അസി.കമ്മീഷണര്‍ എം.എസ്. സജയ് അറിയിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.