സഹകരണ കോണ്‍ഗ്രസ്സ് സമാപന റാലി: നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Sunday 11 February 2018 10:43 pm IST

 

കണ്ണൂര്‍: കണ്ണൂരില്‍ നടന്നുവരുന്ന സഹകരണ കോണ്‍ഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് റാലി നടക്കും. ഇതോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തലശ്ശേരി ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കൊടുവള്ളിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് അഞ്ചരക്കണ്ടി ചാലോട് കൊളോളം വഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ടതാണ്.

 തളിപ്പറമ്പ് ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുതിയതെരു സ്റ്റൈലോ കോര്‍ണര്‍ വഴിയും പൊടിക്കുണ്ട് നിന്നും ഇടത്തോട്ട് തിരിഞ്ഞ് വാരം മേലേചൊവ്വ വഴിയും കടന്ന് പോകേണ്ടതാണ്.

എല്ലാ ബസ്സുകളും പുതിയ ബസ്സ് സ്റ്റാന്റില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോലീസ് ക്ലബ്ബ്, പ്രസ്സ് ക്ലബ്ബ്, പഴയ ബസ് സ്റ്റാന്റില്‍ നിന്നും പുതിയതെരു ഭാഗത്തേക്ക് പാമ്പന്‍ മാധവന്‍ റോഡ്, എകെജി വഴിയും മേലേചൊവ്വ ഭാഗത്തേക്ക് എല്ലാ ബസ്സുകളും ഗാന്ധി സര്‍ക്കിള്‍ കാല്‍ടെക്‌സ് വഴിയും പോകേണ്ടതാണ്. ഹൈവേകളിലും ചെറുറോഡുകളിലും താണ കോര്‍ജാന്‍ സ്‌കൂള്‍ റോഡിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല.

 പാതിരിപ്പറമ്പ്, ജവഹര്‍ സ്‌റ്റേഡിയം, എസ്എന്‍പാര്‍ക്ക് പരിസരം, സെന്റ് മൈക്കിള്‍ സ്‌കൂള്‍ പരിസരം, പയ്യാമ്പലം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.