ജ്യോതിശാസ്ത്രത്തിന്റെ വിസ്മയങ്ങള്‍ പങ്കുവച്ച് സെലസ്റ്റിയ സമാപിച്ചു

Sunday 11 February 2018 10:45 pm IST

 

പഴയങ്ങാടി: 24 മണിക്കൂര്‍ നേരം ബഹിരാകാശത്തിലെ വിസ്മയക്കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും സദസ്സിനെ ആനയിച്ച് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വെളളൂര്‍ ഗംഗാധരന്റെ ജ്യോതിശ്ശാസ്ത്ര ക്ലാസ്സ്. കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സെലസ്റ്റിയ ജ്യോതിശാസ്ത്ര ഉല്‍സവത്തിന്റെ ഭാഗമായിട്ടായിരുന്നു ക്ലാസ് നടന്നത്. 

പ്രപഞ്ച രഹസ്യത്തില്‍ തുടങ്ങി ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ സുവര്‍ണ്ണ നേട്ടങ്ങള്‍ വരെ ക്ലാസ്സില്‍ വിഷയമായി. ജ്യോതിഷത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളും അന്ധവിശ്വാസങ്ങളും അദ്ദേഹം തുറന്നുകാട്ടി. വാനനിരീക്ഷണത്തിലുടെ നക്ഷത്രങ്ങളുടെ സവിശേഷതകളിലേക്ക് സദസ്സിനെ ആനയിച്ചു. ബഹിരാകാശ ദൗത്യങ്ങളെയും സഞ്ചാരികളെയും പരിചയപ്പെടുത്തി. ഐഎസ്ആര്‍ഒ ട്രാക്കിങ് ടെലസ്‌കോപ്പിലൂടെയായിരുന്നു നക്ഷത്ര നിരീക്ഷണം. കുട്ടികളും പൊതുജനങ്ങളടക്കം 3000 പേര്‍ പങ്കാളികളായി. വെള്ളൂര്‍ ഗംഗാധരന്‍ തയ്യാറാക്കിയ ജനകീയ പ്ലാനിറ്റോറിയം വേറിട്ട അനുഭവമായി. സമാപന സമ്മേളനത്തില്‍ ടി.വി.രാജേഷ് എംഎല്‍എ വെളളൂര്‍ ഗംഗാധരന് ഉപഹാരം നല്‍കി. ടി.വി.ചന്ദ്രന്‍, പി.നാരായണന്‍കുട്ടി, രാജേഷ് കടന്നപ്പള്ളി, പി.കെ.വിശ്വനാഥന്‍, വി.വിനോദ് എന്നിവര്‍ സംസാരിച്ചു. വെള്ളൂര്‍ ഗംഗാധരന്‍ മറുപടി പ്രസംഗം നടത്തി. പി.വി.പ്രസാദ് സ്വാഗതവും കെ.വി.രാഘവന്‍ നന്ദിയും പറഞ്ഞു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.