പാപ്പിനിശ്ശേരി: കെഎസ്ടിപിയുടയും ജല വകുപ്പിന്റെയും കടുത്ത അനാസ്ഥ. പൈപ്പ് ലൈന്‍ തകര്‍ന്ന് ജലം ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിയുന്നു. പിലാത്തറ പാപ്പിനിശ്ശേരി റോഡില്‍ പുതിയകാവിന് സമീപം കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച പൈപ്പ് ലൈനാണ് തകര്‍ന്ന് അമൂല്യമായ ജലം പാഴാകുന്നത്. വെളളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരു മാസക്കാലത്തിലേറെയായി. ഇതകാരണം ഇവിടെ വാഹന ഗതാഗതം തടസ്സപ്പെടുന്നതും അപകടങ്ങളും നിത്യസംഭവാണ്. കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടും മാസങ്ങളായി.
മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം ദുരിതം അനുഭനവിച്ച പാപ്പിനിശ്ശേരി നിവാസികള്‍ പൈപ്പ് ലൈന്‍ തകര്‍ന്നതിനെതിരെ അധികൃതരുടെ അനാസ്ഥക്കെതിരെ ഇന്ന് റോഡില്‍ വാഴ നട്ട് പ്രതിക്ഷേധിക്കുകയാണ്. തുടര്‍നടപടികള്‍ അധികൃതര്‍ സ്വികരിക്കുന്നില്ലെങ്കില് ശക്തമായ പ്രതിക്ഷേധ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: