ദേശീയ സീനിയര്‍ വനിതാ ഹോക്കി: റെയില്‍വേയ്ക്ക് കിരീടം

Monday 12 February 2018 2:30 am IST

റാഞ്ചി: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേ സ്്‌പോര്‍ട്‌സ് പ്രമോഷന്‍ ബോര്‍ഡ് ( ആര്‍ എസ് പി ബി) കിരീടം ചൂടി.

ഫൈനലില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് മധ്യപ്രേദേശിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് റെയില്‍വേ ചാമ്പ്യന്മാരായത്.

36-ാം മിനിറ്റില്‍ വ്ന്ദനയുടെ ഗോളില്‍ റെയില്‍വേ മുന്നിലെത്തി. അഞ്ചുമിനിറ്റുകള്‍ക്ക് ശേഷം വന്ദന വീണ്ടും ഗോള്‍ നേടി ലീഡ് 2-0 ആക്കി. 43-ാം മിനിറ്റില്‍ പ്രിയങ്കയും 59-ാം മിനിറ്റില്‍ വന്ദനയും ഗോള്‍ നേടിയതോടെ റെയില്‍വേ വിജയമുറപ്പിച്ചു.

ജാര്‍ഖണ്ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഹരിയാന വെങ്കല മെഡല്‍ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.