അഗ്യൂറോ നാലടിച്ചു; മാഞ്ചസ്റ്റര്‍ സിറ്റി ബഹുദൂരം മുന്നില്‍

Monday 12 February 2018 2:35 am IST

ലണ്ടന്‍: സെര്‍ജിയോ അഗ്യൂറോ നാലുഗോളടിച്ച മത്സരത്തില്‍ മാഞ്ച്‌സ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവര്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.

രണ്ടാം പകുതിയിലാണ് അഗ്യൂറോ നാലുഗോളും നേടിയത്. 48, 53, 77, 90 മിനിറ്റുകളിലാണ് അഗ്യൂറോയുടെ ബൂട്ടില്‍ നിന്നുയര്‍ന്ന തകര്‍പ്പന്‍ ഷോട്ടുകള്‍ ലെസ്റ്ററിന്റെ ഗോള്‍ വല കുലുക്കിയത്. മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി  സ്‌റ്റെര്‍ലിങ് മാഞ്ചസ്റ്റര്‍ സിറ്റിയെ മുന്നിലെത്തിച്ചു. ഈ വിജയത്തോടെ 27 മത്സരങ്ങളില്‍ 72 പോയിന്റുനേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാഞ്ചസ്റ്റര്‍ സിറ്റി മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ 16 പോയിന്റ് മുന്നിലാണ് സിറ്റി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 26 മത്സരങ്ങളില്‍ 56 പോയിന്റുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.