കോഹ്‌ലി- ധവാന്‍ കൂട്ടുകെട്ട് റെക്കോഡിനൊപ്പം

Sunday 11 February 2018 11:42 pm IST

ജോഹന്നസ്ബര്‍ഗ്: ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോഹ്‌ലിയും ഓപ്പണര്‍ ശിഖര്‍ ധവാനും രാഹുല്‍ ദ്രാവിഡിന്റെയും സൗരവ് ഗാംഗുലിയുടെയും റെക്കോഡിനൊപ്പം എത്തി. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ രണ്ടാം വിക്കറ്റില്‍ 158 റണ്‍സിന്റെ കൂടുകെട്ടുണ്ടാക്കിയതോടെയാണ് കോഹ് ലിയും ധവാനും ദ്രാവിഡിന്റെയും ഗാംഗുലിയുടെയും റെക്കോഡിനൊപ്പം എത്തിയത്.

ഇത് എട്ടാം തവണയാണ് ഇവര്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. കോഹ് ലിക്കും ധവാനും പുറമെ രണ്ടാം വിക്കറ്റില്‍ എട്ട് തവണ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് ഗാംഗുലിയും ദ്രാവിഡും മാത്രമാണ്.

രോഹിത് ശര്‍മയും വിരാട് കോഹ് ലിയും രണ്ടാം വിക്കറ്റില്‍ ഏഴു തവണ സെഞ്ചുറി കൂട്ടുകെട്ട് നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.