അസറിനെ മറികടന്നു

Monday 12 February 2018 2:42 am IST

ജോഹന്നസ്ബര്‍ഗ്: റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്നത് പതിവാക്കിയ ഇന്ത്യന്‍ നായകന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനെ മറികടന്ന് കോഹ് ലി ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കുറിക്കുന്ന അഞ്ചാമത്തെ താരമായി.

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ 75 റണ്‍സ് അടിച്ചെടുത്തതോടെ അസറുദ്ദീന്റെ 9378 റണ്‍സ് കോഹ് ലി മറികടന്നു. 206 മത്സരങ്ങളില്‍ കോഹ്‌ലിക്ക് 9423 റണ്‍സായി.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോക ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ക്രിസ് ഗെയ്‌ലിനെ (9420) മറികടന്ന് ഇന്ത്യന്‍ നായകന്‍ 16-ാം സ്ഥാനത്തെത്തി.

ഇന്ത്യന്‍ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 463 ഏകദിനങ്ങളില്‍ 49 സെഞ്ചുറിയുള്‍പ്പെടെ സച്ചിന്‍ 18426 റണ്‍സ് നേടിയിട്ടുണ്ട്. സൗരവ് ഗാംഗുലിക്കാണ് രണ്ടാം സ്ഥാനം- 11363 റണ്‍സ്. 10889 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. നാലാം സ്ഥാനത്തുള്ള ധോണി 9954 റണ്‍സ് എടുത്തിട്ടുണ്ട്. സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിയുന്ന ഏക താരമാണ് വിരാട് കോഹ്‌ലി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.