ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Monday 12 February 2018 2:40 am IST

കോഴിക്കോട്: ബിജെപി ദേശീയ സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ മൂന്ന് പുസ്‌കങ്ങള്‍ കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് പ്രകാശനം ചെയ്തു.

ഒരു രാഷ്ട്രീയക്കാരന് 1000 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാം. പക്ഷെ നൂറെണ്ണം പോലും വായിക്കില്ല. അതിനേക്കാള്‍ പ്രയാസമാണ് മൂന്ന് പുസ്തകങ്ങള്‍ എഴുതുകയെന്നത്, സത്യപാല്‍ സിങ് പറഞ്ഞു. ഒരു രാഷ്ട്രീയക്കാരന് എഴുത്ത് വളരെ പ്രയാസമാണ്. ശ്രദ്ധയും സമയവും അതിനായി മാറ്റി വയ്ക്കുക ബുദ്ധിമുട്ടാകും. എന്നാല്‍ അഭിഭാഷകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശ്രീധരന്‍പിള്ള നൂറ് പുസ്തകങ്ങള്‍ എഴുതി എന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരന്‍പിള്ളയുടെ 97-ാമത്തെ പുസ്തകമായ 'സാമ്പത്തിക ശുദ്ധീകരണവും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കും' ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. 98-ാമത്ത പുസ്തകം 'ഫൈവ് ജഡ്ജ്‌മെന്റ് ഫോര്‍ കോമണ്‍മാന്‍' ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും 99-ാമത്തെ പുസ്തകമായ 'പലവക' സാമൂഹ്യപ്രവര്‍ത്തകന്‍ കെ.ജി.വേണുഗോപാലും ഏറ്റുവാങ്ങി. കോഴിക്കോട് വിജില്‍ മനുഷ്യാവകാശ സംഘടനയാണ് ചടങ്ങ് സംഘടിപ്പിച്ചത.് 

കേന്ദ്ര മന്ത്രിയുടെ പത്‌നി അളക, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജോസഫ് തോമസ് അധ്യക്ഷനായി.  പീയുഷ് നമ്പൂതിരിപ്പാട് ശ്രീധരന്‍ പിള്ളയുടെ കവിത ആലപിച്ചു. 17 ന് കോഴിക്കോട് പൗരാവലി നല്‍കുന്ന സ്വീകരണത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ശ്രീധരന്‍പിള്ളയുടെ 100-ാമത്തെ പുസ്തകം പ്രകാശനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.