തിരുവനന്തപുരം: ബഹുസ്വരതയല്ല ഏകസ്വരതയാണ് കവികള്‍ക്ക് ഉണ്ടാകേണ്ടതെന്ന് കവി പി.നാരായണക്കുറുപ്പ്. രാമചരിതമാനസത്തിന് മലയാളവിവര്‍ത്തനം നിര്‍വഹിച്ച പ്രൊഫ. സി.ജി. രാജഗോപാലിനെ ഭാരതീയ വിചാരകേന്ദ്രം അനുമോദിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, പ്രൊഫ. സി.ജി. രാജഗോപാലിനെ പുരസ്കാരം നല്കി ആദരിച്ചു.
‘സി.ജി സുഹൃത്ത്, അദ്ധ്യാപകന്, സാഹിത്യകാരന്’ എന്ന വിഷയത്തില്‍ മുന്‍ ചീഫ ്സെക്രട്ടറി ആര്. രാമചന്ദ്രന്‍നായരും ‘സി.ജി കവിയും കാവ്യവിവര്ത്തകനും’ എന്ന വിഷയത്തില്‍ ഡോ എ.എം. ഉണ്ണികൃഷ്ണനും സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം മുന്‍ ജില്ലാ അധ്യക്ഷന്‍ ഡോ കെ.യു. ദേവദാസ്, കെ.പി. രാജശേഖരന് എന്നിവര്‍ സംസാരിച്ചു. 17,774 ശ്ലോകങ്ങളുള്ള എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തെ അപേക്ഷിച്ച് 26,152 ശ്ലോകങ്ങളുള്ള രാമചരിതമാനസത്തിന്റെ മലയാളപരിഭാഷയാണ് സി.ജി. രാജഗോപാല്‍ നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: