ലോകത്തിന്റെ ഹൃദയമാണ് ഭാരതം: സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി

Monday 12 February 2018 2:30 am IST

ചെറുകോല്‍പ്പുഴ: ലോകത്തിന്റെ സിരകളിലേക്ക് ആധ്യാത്മികശക്തി പ്രവഹിപ്പിക്കുന്ന ഹൃദയത്തിന്റെ സ്ഥാനമാണ് ഭാരതത്തിനുള്ളതെന്ന് അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി. നൂറ്റിയാറാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ അധ്യക്ഷനായി. ശ്രീ വിദ്യാധിരാജ ദര്‍ശന പുരസ്‌ക്കാരം ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായിരുന്നു. ഭാരതീയ വികാസ് പരിഷത്ത് രക്ഷാധികാരി കെ.എന്‍. ഗോവിന്ദാചാര്യ മുഖ്യപ്രഭാഷണം നടത്തി. ആറു ദശാബ്ദക്കാലം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പിനെ ചടങ്ങില്‍ ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.