മുംബൈയും സമ്പന്ന നഗരം

Monday 12 February 2018 2:30 am IST

ന്യൂദല്‍ഹി: ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നഗരങ്ങളില്‍ മുംബൈ പന്ത്രണ്ടാം സ്ഥാനത്ത്. 95,000 കോടി ഡോളറാണ് ഇന്ത്യയുടെ സാമ്പത്തിക ആസ്ഥാനം കൂടിയായ ഈ നഗരത്തിന്റെ ആസ്തി. ആഗോളതലത്തിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള 15 നഗരങ്ങള്‍ക്കായി ന്യൂ വേള്‍ഡ് വെല്‍ത്ത് നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.ടൊറന്റോ, ഫാങ്ക്ര്ഫര്‍ട്, പാരിസ് തുടങ്ങിയ നഗരങ്ങളെ മുംബൈ പിന്നിലാക്കി. 

ന്യൂയോര്‍ക്കാണ് ഒന്നാമത്. 3,00,000 കോടി ഡോളറാണ് മൊത്തം ആസ്തി. നഗര നിവാസികളുടെ ഭൂമി, പണം, ബിസിനസ്സ് താത്പ്പര്യങ്ങള്‍, ബാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് ന്യൂവേള്‍ഡ് വെല്‍ത്ത് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. അതേസമയം സ്വത്തുക്കള്‍ കണക്കാക്കിയിരിക്കുന്നതില്‍ സര്‍ക്കാര്‍ ഫണ്ടുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. മഹാകോടീശ്വരന്മാരുള്ള നഗരങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പിലും മുംബൈ ആദ്യ പത്തില്‍ എത്തിയിട്ടുണ്ട്. 100 കോടി ഡോളറില്‍ കൂടുതല്‍ നീക്കിയിരുപ്പുള്ള 28 മഹാ കോടീശ്വരന്മാര്‍ മുംബൈയില്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ലണ്ടനാണ് രണ്ടാമത്(2,70,000 കോടി ഡോളര്‍). ടോക്കിയോ(2,50,000 കോടി ഡോളര്‍), സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ (2,30,000 കോടി ഡോളര്‍), ബീജിങ് (2,20,000 കോടി ഡോളര്‍), ഷാങ്ഹായ്(2,00,000 കോടി ഡോളര്‍), ലോസ് ഏഞ്ചല്‍സ് (1,40,000 കോടി ഡോളര്‍), ഹോങ്കോങ്( 1,30,000 കോടി ഡോളര്‍) സിഡ്‌നി(1,00,000 കോടി ഡോളര്‍), സിംഗപ്പൂര്‍(1,00,000 കോടി ഡോളര്‍) ചിക്കാഗോ(98,800 കോടി ഡോളര്‍) എന്നിവയാണ് പട്ടികയിലെ മറ്റ് നഗരങ്ങള്‍. 

ഹൂസ്റ്റണ്‍, ജനീവ, ഒസാക, സിയോള്‍, ഷെന്‍സെന്‍, മെല്‍ബണ്‍, സൂറിച്ച്, ഡല്ലാസ് എന്നീ നഗരങ്ങള്‍ പട്ടികയില്‍ ഇടം നേടിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.