നോട്ടുകള്‍ എണ്ണിക്കഴിഞ്ഞില്ലെന്ന് ആര്‍ബിഐ

Monday 12 February 2018 2:54 am IST

ന്യൂദല്‍ഹി: അസാധുവാക്കിയ 500- 1000 നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന നടപടി പൂര്‍ത്തിയായില്ലെന്ന് ആര്‍ബിഐ.  നോട്ടുകള്‍ എന്ന് എണ്ണിത്തിട്ടപ്പെടുത്തി തീര്‍ക്കുമെന്നതിന് കൃത്യമായി പറയാനാവില്ലെന്നും വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാക്കി.

പിന്‍വലിച്ച നോട്ടുകള്‍ അവയുടെ കൃത്യതയും സൂക്ഷ്മതയും നോക്കി വേര്‍തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2017 ആഗസ്റ്റില്‍ പുറത്തിറക്കിയ രേഖപ്രകാരം 15.28 ലക്ഷം കോടി അസാധുനോട്ടാണ് ആര്‍ബിഐയുടെ കണക്കിലുള്ളത്. എന്നാല്‍ ഇത് കൃത്യമായ കണക്കല്ല. ഇതില്‍ കൂടുതലോ കുറവോ ആകാമെന്നാണ് നിഗമനം. നിരോധിച്ച 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍ബിഐയുടെ കണക്ക്.

2016 നവംബര്‍ എട്ടിനാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2017 ജൂണില്‍ ബാങ്കുകള്‍ തിരിച്ചെടുത്ത നോട്ടുകള്‍ ആര്‍ബിഐയെ ഏല്‍പ്പിച്ചിരുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനായാണ് കേന്ദ്രം നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.