ഇടഞ്ഞ ആന ഒന്നരമണിക്കൂര്‍ പരിഭ്രാന്തി പടര്‍ത്തി

Monday 12 February 2018 3:00 am IST

ചേര്‍ത്തല: പറയെടുപ്പിനിടെ ഇടഞ്ഞ ആന ഒന്നരമണിക്കൂറോളം നഗരവാസികളെ പരിഭ്രാന്തിയിലാക്കി. 

വാരനാട് ദേവീക്ഷേത്രത്തിലെ പറയെടുപ്പിനിടെ ചക്കരക്കുളം കൊയ്ത്തുരുത്തിവെളി ക്ഷേത്രത്തിന് സമീപം പറയെടുത്ത ശേഷം മടങ്ങാന്‍ ഒരുങ്ങവേയാണ് പാലാ വേണാട്ടുമഠം ശ്രീകുമാര്‍ എന്ന ആന ഇടഞ്ഞത്. 

തിടമ്പുമായി ഇരുന്ന കണ്ണന്‍ പോറ്റി ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപത്തെ വീടുകളിലൂടെയും പറമ്പിലൂടെയും ഓടിയ ആന എക്‌സ്‌റേ, പോലീസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സ്, ആഞ്ഞിലിപ്പാലം, വല്ലയില്‍ വഴി പുരുഷന്‍ കവലയ്ക്ക് സമീപമെത്തി. 

ദേശീയപാത മൂന്നുതവണ ആന മുറിച്ചുകടന്നതോടെ പോലീസ് ഇടപെട്ട് വാഹനങ്ങളും തടഞ്ഞു. ആരെയും ഉപദ്രവിച്ചില്ല. 

പുരുഷന്‍ കവലയ്ക്ക് സമീപം വൈദ്യുതി പോസ്റ്റിലേക്ക് ആദ്യം തളച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പാലായിലേക്ക് ലോറിയില്‍ കൊണ്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.