അഴിമതിക്കാരായ ഇടത്- വലത് മുന്നണികള്‍ തീരാശാപം: എം.ടി. രമേശ്

Monday 12 February 2018 2:30 am IST

ഏറ്റുമാനൂര്‍: അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും സ്വീകരിക്കുന്ന നിലപാട് കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിന് തീരാശാപമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. 

യുവമോര്‍ച്ച സംസ്ഥാന നേതൃത്വ ശില്‍പ്പശാലയുടെ സമാപനസമ്മേളനം ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം അഴിമതി ആരോപണം നടത്തുന്ന മുന്നണികള്‍, അധികാരത്തിലേറുമ്പോള്‍ ധാരണയിലെത്തുന്നു, രമേശ് പറഞ്ഞു.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, മധ്യമേഖലാ സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി, റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന വക്താവുമായ അഡ്വ.എസ്. ജയസൂര്യന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പി. സുധീര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍.എസ്. രാജീവ്, കെ.ആര്‍. ഹരി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.