ബൊളീവിയയില്‍ കാര്‍ണിവലിനിടെ ഗ്യാസ് കാനിസ്റ്റര്‍ പൊട്ടിത്തെറിച്ച് എട്ടു മരണം

Monday 12 February 2018 9:00 am IST

ഒറുറോ: ബൊളീവിയയില്‍ കാര്‍ണിവല്‍ ആഘോഷത്തിനിടെ ഗ്യാസ് കാനിസ്റ്റര്‍ പൊട്ടിത്തെറിച്ച് എട്ടു പേര്‍ മരിച്ചു. നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ദുരന്തത്തില്‍ പ്രധാനമന്ത്രി ഇവോ മൊറാലെസ് ദുഃഖം രേഖപ്പെടുത്തി.

ഒറുറോ നഗരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കാര്‍ണിവലിനിടെയാണ് സംഭവം. പ്രധാന പരേഡ് നടക്കുന്ന തെരുവിലാണ് ദുരുന്തമുണ്ടായത്. തെരുവിലെ വില്‍പ്പനക്കാരന്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് കാനിസ്റ്ററാണ് പൊട്ടിത്തെറിച്ചത്. 

വര്‍ഷന്തോറും നടക്കുന്ന കാര്‍ണിവല്‍ കാണാന്‍ നാലു ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. ആറായിരത്തോളം നര്‍ത്തകരാണ് കാര്‍ണിവലില്‍ അണിനിരക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.