ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി

Monday 12 February 2018 11:43 am IST

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ വിശദീകരണം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ജേക്കബിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓഖി പ്രസംഗത്തിലെ വിശദീകരണമാണ് സര്‍ക്കാര്‍ തള്ളിയത്. 

ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരായി ജേക്കബ് തോംസ് പ്രസംഗിച്ചത്.  സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ പ്രസ്താവന ഗുരുതരവും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി,​ ജേക്കബ് തോമസിന് നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതും പറയുന്നതും രാജ്യത്തെ പൗരന്റെ കടമയാണെന്നും വളയുന്ന നട്ടെല്ല് അല്ല പൊലീസിന്റെ അന്തസെന്നും ജേക്കബ് തോമസ് മറുപടിയില്‍ പറഞ്ഞിരുന്നു. ജേക്കബ് തോമസിന്റെ പ്രസംഗത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ഐ.എം.ജി ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ്. 

അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന നിയമമായ വിസില്‍ ബ്ലോവേഴ്സ്  സംരക്ഷണം തേടി ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.