അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്എസ് തയ്യാര്‍

Monday 12 February 2018 12:45 pm IST

പാറ്റ്‌ന: രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അടിയന്തരഘട്ടത്തില്‍ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്എസ് തയ്യാറാണെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ രാജ്യത്തിന് വേണ്ടി പോരാടാന്‍ സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍എസ്എസിന് കഴിയും. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ല, എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സര്‍സംഘചാലക് ബിഹാറില്‍ എത്തിയിട്ടുള്ളത്. കര്‍ഷകര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്താന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ബിഹാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.