മുംബൈ: മഹാശിവരാത്രി ദിനത്തില്‍ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയയെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ജ്യോതിര്ലംഗങ്ങളുള്ള ക്ഷേത്രങ്ങളെയാണ് പ്രധാനമായും ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബകേശ്വര ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കി. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രയംബകേശ്വര ക്ഷേത്രം.
പഞ്ചാബ്, ഹരിയാന, ജമ്മു, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: