ഷോപ്പിയാൻ വെടിവയ്പ്; മേജറിനെതിരായ കുറ്റപത്രം സുപ്രീം കോടതി സ്റ്റേ ചെയ്തു

Monday 12 February 2018 2:11 pm IST

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മേജർ ആദിത്യ കുമാറിനെതിരെ പോലീസ് ചാർജ്ജ് ചെയ്ത നടപടികൾ സുപ്രീം കോടതി തടഞ്ഞു. ആദിത്യയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കരുതെന്ന് കോടതി ജമ്മു കാശ്മീര്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

ഇതോടെ കേസുമായി ബന്ധപ്പെട്ട് മേജര്‍ ആദിത്യയെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ പൊലീസിന് കഴിയാതെയായി. മേജറിന്റെ പിതാവ് ലഫ്. കേണല്‍ കരംവീര്‍ സിംഗ് നല്‍കിയ ഹര്‍ജിയിഷ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും സുപ്രീം കോടതി ജമ്മു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ സൈന്യത്തിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

കാശ്മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തകേസില്‍ നിന്ന്‌മേജര്‍ ആദിത്യ കുമാറിന്റെ പേര് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജനുവരി 27ന് സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിനു കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തിന് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സൈന്യത്തിലെ 'പത്ത് ഗര്‍വാള്‍' യൂണിറ്റിലെ മേജര്‍ ആദിത്യ ആണ് വെടിയുതിര്‍ത്തതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, ജീവന്‍ അപകടത്തിലാക്കല്‍ എന്നീ വകുപ്പുകള്‍ചേര്‍ത്താണ്‌കേസ് എടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.